Thursday, February 11, 2010

Debate - Christian - Muslim part 1/11

Tuesday, January 26, 2010

സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗ്ഗ രാജ്യം

നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍നിന്നാണ്വ ന്ന് ഭവിക്കുന്നത് എന്ന് ഖുര്‍ആനില്‍തന്നെ അല്ലാഹു വ്യക്തമാക്കിയിരി ക്ക മനുഷ്യര്‍ ചെയ്യുന്ന നന്മക്കും തിന്മക്കും എങ്ങനെയാണ് മനുഷ്യര്‍ ഉത്തരവാദിയാകുന്നത്. എല്ലാം അല്ലാഹുവിന്റെ വിധിക്കനുസരിച്ച് മാത്രം നടക്കുന്നതല്ലേ? അല്ലാഹുവിന്റെ വിധിക്കനുസരിച്ച് ചെയ്യുന്ന പ്രവര്‍ത്തി കള്‍ക്ക് മനുഷ്യനെ അവന്‍ ശിക്ഷിക്കുകയാണെങ്കില്‍ എന്തൊരു നീതിയാണുള്ളത്?


! അല്ലാഹു ഏറ്റവും നല്ല സ്രഷ്ടാവാണ് (വി. ഖു. 23:14). അവന്‍ സൃഷ്ടിച്ചതെല്ലാം അവന്‍ നന്മയുള്ളതാക്കിയിരിക്കുന്നു (വി.ഖു. 32:7). മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ഏറ്റവും നല്ല ഘടനയോട് കൂടി യാകുന്നു (വി.ഖു. 95:4). "നിനക്ക് വന്നുഭവിച്ച ഏത് നന്മയും അല്ലാഹു വിങ്കല്‍ നിന്നുള്ളതാകുന്നു. നിനക്ക് വന്നുഭവിച്ച ഏത് തിന്മയും നിന്റെ പക്കല്‍നിന്ന് തന്നെയുള്ളതാകുന്നു'' (വി.ഖു. 4:79). അല്ലാഹു വിന്റെ സൃഷ്ടിപ്പും പരിപാലനവും ശിക്ഷയും മരിപ്പിക്കലുമെ ല്ലാം അവനെ അപേക്ഷിച്ച് നല്ലതും ന്യായവുമായ നടപടികളാകുന്നു. മനുഷ്യന് ചിന്തിക്കാനും വിവേചിക്കാനും ഇഷ്ടമുള്ളത് തെരഞ്ഞെ ടുക്കാനും അല്ലാഹു സ്വാതന്ത്യ്രം നല്‍കിയതും അവന്റെ ന്യായമായ നടപടികളിലൊന്നാകുന്നു. ഇതിലൊന്നും അല്ലാഹുവിന്റെ ഭാഗ ത്തുനിന്ന് യാതൊരു അനീതിയും ഉണ്ടായിട്ടില്ല. "അടിയന്മാരോട് അനീതി കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല'' (വി.ഖു. 40:31).

പ്രപഞ്ചംമുഴുവന്‍ അല്ലാഹു സൃഷ്ടിച്ചതാണ്. പ്രപഞ്ചത്തിലെസൂ ക്ഷ്മവും സ്ഥൂലവുമായ വ്യവസ്ഥകളെല്ലാം അവന്‍ നിശ്ചയി ച്ചതാണ്. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഭാഗമായതുകൊണ്ട് ഈ നിശ് ചയം അവന്കൂടെ ബാധകമാണ്. എന്നാല്‍ അല്ലാഹു വിപുലമായ ഇച്ഛാസ്വാതന്ത്യ്രം നല്‍കിയിട്ടുള്ളതിനാല്‍ ഏത് കാര്യത്തിലും ന്യായമോ അന്യായമോ ശരിയോ തെറ്റോ ആയ നിലപാടുകള്‍ തെര ഞ്ഞടുക്കാന്‍ മനുഷ്യന് കഴിയും. ഒരു ഉദാഹരണത്തിലൂടെ ഇക്കാ ര്യം വ്യക്തമാക്കാം. ലൈംഗികാവയവങ്ങള്‍ അതീവസൂക്ഷ്മമായവ്യ വസ്ഥകളോടെ സംവിധാനിച്ചത് അല്ലാഹുവാണ്. ലൈംഗികവികാ രം അല്ലാഹുവിന്റെ വിശിഷ്ട ദാനങ്ങളിലൊന്നാണ്. മനുഷ്യ ജീവിതത്തിന്റെ വിവിധതലങ്ങളെ സ്നിഗ്ധവും സുരഭിലവുമാക്കു ന്ന വൈകാരിക സാഫല്യവും വംശവര്‍ധനയും ലൈംഗികതയുടെസ ല്‍ഫലങ്ങളാണ്. മനുഷ്യന് നന്മകളുടെ നിറവാണ് നല്ലവനായ സ്രഷ്ടാവ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. സിഫിലിസും എയ്ഡ്സും മുഖേന മനുഷ്യനെ പീഡിപ്പിക്കുകയല്ല ലൈംഗിക വ്യവസ്ഥസം വിധാനിച്ചതിന്റെ ലക്ഷ്യം. എന്നാല്‍ ലൈംഗികതയുടെ നേരെതെ റ്റായ നിലപാട് സ്വീകരിച്ചാല്‍ ഗുരുതരമായ ഗുഹ്യരോഗങ്ങള്‍ ഉള്‍പ്പെടെ പല ദുഷ്ഫലങ്ങളും മനുഷ്യന്‍ അനുഭവിക്കേണ്ടിവരും.കര്‍മസ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തുന്ന മനുഷ്യന്‍ മാത്രമാണ് ഈ ദുരവസ്ഥക്ക് ഉത്തരവാദി. ലൈംഗികാവയവങ്ങള്‍ സൃഷ്ടിച്ച അല്ലാഹുവെ കുറ്റപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. അല്ലാ ഹു അവന്റെ വിധിമുഖേന ആരെയും അവിഹിത ലൈംഗിക വേഴ് ചക്ക് നിര്‍ന്ധിതനാക്കുന്നില്ലെന്നാണ്, അഥവാ ദൈവവിധി നിമി ത്തം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാ തന്ത്യ്രം നഷ്ടപ്പെടുന്നില്ലെന്നാണ് പല ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.


"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു.അതിനാല്‍ (വിശ്വസിക്കാന്‍) ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. (അവിശ്വസിക്കാന്‍) ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്'' (വി. ഖുര്‍ആന്‍ 18:29). മനുഷ്യര്‍ സ്വതന്ത്രമായി വിശ്വാസമോ അവിശ്വാസമോ തെരഞ്ഞെ ടുക്കണമെന്നും അതിന്റെ സ്വാഭാവിക ഫലം അവര്‍ അനുഭവിക്കണമെ ന്നുമാണ് അല്ലാഹുവിന്റെ വിധി എന്നത്രെ ഈ വചനത്തില്‍നിന്ന് ഗ്രഹിക്കാവുന്ന ത്. ഞങ്ങ ള്‍ തെറ്റായ വിശ്വാസ മാ കര്‍മ മാ സ്വീകരി ക്കണമെന്ന് അല്ലാഹു വിധിച്ചതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത് എന്ന് വല്ലവരും ചോദിച്ചേക്കാം. പക്ഷേ, അല്ലാഹു ആ ന്യായം അംഗീ കരിക്കുകയില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. "ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരു ന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിര്‍ക്ക് (ബഹുദൈ വാരാധന) ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധ മാക്കുമായിരുന്നുമില്ല എന്ന്. അതുപോലെ അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചുകളയുകയു ണ്ടായി. പറയുക: നിങ്ങളുടെപക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത് തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാ ണ് ചെയ്യുന്നത്'' (വി.ഖു: 6:148).

സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗ്ഗ രാജ്യം


അല്ലാഹു سبحانه وتعالى വിനെ ഭയപ്പെട്ട് ജീവിച്ചവര്‍ക്കും അവന്റെ ഔലി യാക്കള്‍ക്കും അല്ലാഹു سبحانه وتعالى ഒരുക്കിയ മഹത്തായ പ്രതിഫലവും മഹ നീയ പാരിതോഷികവുമത്രേ സമാധാനത്തിന്റേയും സര്‍വ്വ സുഖ ങ്ങളുടേയും ഭവനമായ സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗം വിവരണാതീതവും ഭാവനാതീതവുമാണ്. എല്ലാം സമ്പൂര്‍ണ്ണ അനുഗ്രഹങ്ങളാണ്; അവയില്‍ ന്യൂനതകളില്ല. എല്ലാം തെളിമയും കണ്‍കുളിര്‍മയും നയനാനന്ദകരവും മാത്രമാണ്. ക്വുദ്സിയായ ഹദീഥില്‍ അല്ലാഹു سبحانه وتعالى പറഞ്ഞതായി തിരുദൂതന്‍(s.a.w) അരുളുന്നു: “ أَعْدَدْتُ لِعِبَادِى الصَّالِحِينَ مَا لاَ عَيْنَ رَأَتْ ، وَلاَ أُذُنَ سَمِعَتْ ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ ، فَاقْرَءُوا .....“ (എന്റെ സത്വൃദ്ധരായ ദാസന്മാര്‍ക്ക് ഞാന്‍ ഒരു കണ്ണും കാണാ ത്തത്ര, ഒരു കാതും കേള്‍ക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയില്‍ കൊണ്ടുവരാത്തത്ര ഒരുക്കിയിരിക്കുന്നു. ശേഷം തിരുദൂതര്‍(s.a.w) പാരായണം ചെയ്തു:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ
…….എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി ക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാ വുന്നതല്ല
(വി. ക്വു. സജദഃ :17) ) (ബുഖാരി) Crystal_Clear_action_2rightarrow_small.pngകൂടുതൽ.....