Tuesday, January 26, 2010

സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗ്ഗ രാജ്യം


അല്ലാഹു سبحانه وتعالى വിനെ ഭയപ്പെട്ട് ജീവിച്ചവര്‍ക്കും അവന്റെ ഔലി യാക്കള്‍ക്കും അല്ലാഹു سبحانه وتعالى ഒരുക്കിയ മഹത്തായ പ്രതിഫലവും മഹ നീയ പാരിതോഷികവുമത്രേ സമാധാനത്തിന്റേയും സര്‍വ്വ സുഖ ങ്ങളുടേയും ഭവനമായ സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗം വിവരണാതീതവും ഭാവനാതീതവുമാണ്. എല്ലാം സമ്പൂര്‍ണ്ണ അനുഗ്രഹങ്ങളാണ്; അവയില്‍ ന്യൂനതകളില്ല. എല്ലാം തെളിമയും കണ്‍കുളിര്‍മയും നയനാനന്ദകരവും മാത്രമാണ്. ക്വുദ്സിയായ ഹദീഥില്‍ അല്ലാഹു سبحانه وتعالى പറഞ്ഞതായി തിരുദൂതന്‍(s.a.w) അരുളുന്നു: “ أَعْدَدْتُ لِعِبَادِى الصَّالِحِينَ مَا لاَ عَيْنَ رَأَتْ ، وَلاَ أُذُنَ سَمِعَتْ ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ ، فَاقْرَءُوا .....“ (എന്റെ സത്വൃദ്ധരായ ദാസന്മാര്‍ക്ക് ഞാന്‍ ഒരു കണ്ണും കാണാ ത്തത്ര, ഒരു കാതും കേള്‍ക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയില്‍ കൊണ്ടുവരാത്തത്ര ഒരുക്കിയിരിക്കുന്നു. ശേഷം തിരുദൂതര്‍(s.a.w) പാരായണം ചെയ്തു:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ
…….എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി ക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാ വുന്നതല്ല
(വി. ക്വു. സജദഃ :17) ) (ബുഖാരി) Crystal_Clear_action_2rightarrow_small.pngകൂടുതൽ.....

No comments:

Post a Comment